Type Here to Get Search Results !

Bottom Ad

പൊളിച്ചുമാറ്റാന്‍ നടപടിയായില്ല; കുമ്പള ഗവ. സ്‌കൂളിന് സമീപം കുട്ടികള്‍ക്ക് ഭീഷണിയായി രണ്ടു പഴകിയ കെട്ടിടങ്ങള്‍


കാസര്‍കോട്: സ്‌കൂള്‍ തുറക്കാറായിട്ടും പഴകി ദ്രവിച്ച കെട്ടിടം പൊളിച്ചുമാറ്റാന്‍ ഇനിയും നടപടിയായില്ല. കുമ്പള ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപമാണ് പഴകി ദ്രവിച്ച് തകര്‍ന്നു വീണു കൊണ്ടിരിക്കുന്ന രണ്ടു കെട്ടിടങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നത്. പൊളിച്ചുമാറ്റാന്‍ പിഡബ്ല്യുഡി അധികൃതരോട് പി.ടി.എയും അധ്യാപകരും കഴിഞ്ഞ ഒരുപതിറ്റാണ്ട് കാലമായി ആവശ്യപ്പെട്ട് വരികയാണെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ ഈ അധ്യായന വര്‍ഷവും പി.ടി.എയും അധ്യാപകരും കെട്ടിടത്തിനു സമീപം കാവലിരിക്കേണ്ട അവസ്ഥ തന്നെ.

രണ്ടു പതിറ്റാണ്ടിലേ റെയായി ഉപയോഗ ശൂന്യമായ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസും അനുബന്ധ കെട്ടിടവുമാണ് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായിട്ടുള്ളത്. സ്‌കൂളിലേക്ക് നേരത്തെ എത്തുന്ന വിദ്യാര്‍ഥികളും ഇടവേളകളില്‍ പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളൊക്കെ മൈതാനത്തിന് സമീപം ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്കാണ് പോകുന്നത്. ഇതു രക്ഷിതാക്കളിലും പി.ടി.എയിലും അധ്യാപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

50 വര്‍ഷത്തിലേറെ കാലം മുമ്പ് മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിശ്രമത്തിനൊരുക്കിയതാണ് ഈ കെട്ടിടങ്ങള്‍. പിന്നീടത് പിഡബ്ല്യുഡി ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ പകുതി ഭാഗവും ദ്രവിച്ച് നിലംപൊത്തിയിട്ടുണ്ട്. ബാക്കി ഭാഗമാണ് ഏതു നിമിഷവും ഇടിഞ്ഞ് വീഴാന്‍ പാകത്തിലുള്ളതും.

രണ്ടായിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന കുമ്പള ഗവര്‍മെന്റ് ഹയര്‍ സെക്ക ന്‍ഡറി സ്‌കൂളിലെയും, യുപിയിലെയും വിദ്യാര്‍ത്ഥി കള്‍ തകര്‍ച്ചയെ നേരിടുന്ന ഈ കെട്ടിടങ്ങള്‍ക്കരികിലൂടെയാണ് വഴി നടക്കുകയും വിശ്രമവേളകളില്‍ കളിക്കുകയും ചെയ്യുന്നത്. കളിക്കിടെ മഴ പെയ്താല്‍ കുട്ടികള്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറിയാണ് നില്‍ക്കാറുള്ളതും. കഴിഞ്ഞ ഫെബ്രുവരി മാസം കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര പുനപ്രതിഷ്ഠ ബ്രഹ്മ കലശോത്സവത്തിന് ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ സംഗമിച്ചപ്പോള്‍ കെട്ടിടത്തിനരികില്‍ വളണ്ടിയര്‍മാര്‍ക്ക് കാവല്‍ നില്‍ക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂള്‍ മൈതാനത്ത് വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുമ്പോഴും ഇതുതന്നെയാണ് അവസ്ഥ. വിഷയത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെയും പി.ടി.എയുടെയും ആവശ്യം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad