പെരിയ: പീഡനക്കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല അധ്യാപകന്‍ ബി ഇഫ്തിഖാര്‍ അഹ്മദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്‍ഗ്ലീഷ് താരതമ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പശ്ചാതലത്തിലാണ് നടപടിയെന്ന് വൈസ് ചാന്‍സിലറുടെ ചുമതല വഹിക്കുന്ന കെ സി ബൈജു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത മെയ് 13 മുതല്‍ പ്രാബല്യത്തോടെയാണ് സസ്പെന്‍ഷന്‍. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സസ്പെന്‍ഷനില്‍ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍കില്‍ യുവതിയെ ശല്യം ചെയ്തുവെന്ന കേസിലാണ് അധ്യാപകന്‍ ജയിലിലായത്. പാര്‍കിന്റെ വേവ് പൂളില്‍വച്ച് ഇഫ്തിഖാര്‍ അഹ്മദ് ശല്യപ്പെടുത്തിയെന്നായിരുന്നു മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
പീഡനക്കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ കേന്ദ്ര സര്‍വകലാശാല അധ്യാപകനെ സസ്‌പെന്റ് ചെയ്തു
10:30:00
0
പെരിയ: പീഡനക്കേസില്‍ റിമാന്‍ഡിലായതിന് പിന്നാലെ കാസര്‍കോട് കേന്ദ്ര സര്‍വകലാശാല അധ്യാപകന്‍ ബി ഇഫ്തിഖാര്‍ അഹ്മദിനെ സസ്പെന്‍ഡ് ചെയ്തു. ഇന്‍ഗ്ലീഷ് താരതമ്യ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പശ്ചാതലത്തിലാണ് നടപടിയെന്ന് വൈസ് ചാന്‍സിലറുടെ ചുമതല വഹിക്കുന്ന കെ സി ബൈജു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത മെയ് 13 മുതല്‍ പ്രാബല്യത്തോടെയാണ് സസ്പെന്‍ഷന്‍. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സസ്പെന്‍ഷനില്‍ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍കില്‍ യുവതിയെ ശല്യം ചെയ്തുവെന്ന കേസിലാണ് അധ്യാപകന്‍ ജയിലിലായത്. പാര്‍കിന്റെ വേവ് പൂളില്‍വച്ച് ഇഫ്തിഖാര്‍ അഹ്മദ് ശല്യപ്പെടുത്തിയെന്നായിരുന്നു മലപ്പുറം സ്വദേശിനിയായ യുവതിയുടെ പരാതി. കോടതിയില്‍ ഹാജരാക്കിയ അധ്യാപകനെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
Tags
Post a Comment
0 Comments