തൃശൂര്‍: ബിസ്ക്കറ്റ് പാക്കറ്റിലെ തൂക്കക്കുറവിന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് നഷ്ടപരിഹാരം നൽകാൻ വിധിച്ച് ഉപഭോക്തൃ കോടതി. 300 ഗ്രാം ബിസ്കറ്റ് പാക്കറ്റിൽ 52 ഗ്രാം വരെ കുറവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിക്കാരനായ തൃശൂർ സ്വദേശി ജോർജ് തട്ടിലിന് 60,000 രൂപയും പലിശയും നൽകാനാണ് കോടതി വിധി.
വരാക്കരയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ന്യൂട്രി ചോയ്സ് ആരോറൂട്ട് ബിസ്ക്കറ്റ് കൗതുകത്തിന്‍റെ പുറത്താണ് ജോർജ് തൂക്കിനോക്കിയത്. തൂക്കിയപ്പോൾ 300 ഗ്രാം ബിസ്ക്കറ്റിൽ 52 ഗ്രാം കുറവ്. പിന്നാലെ കൂടുതൽ പായ്ക്കറ്റുകൾ കൂടി തൂക്കി നോക്കി. എല്ലാത്തിലും തൂക്കക്കുറവ് കണ്ടതോടെ ജോർജ് ബിസ്ക്കറ്റ് പാക്കറ്റുമായി തൃശൂരിലെ ലീഗൽ മെട്രോളജി ഓഫീസിൽ എത്തി. അവിടെ പരിശോധിച്ച് തൂക്കം രേഖപ്പെടുത്തിയ ശേഷമാണ് ഉപഭോക്ത കോടതിയെ സമീപിച്ചത്.

Post a Comment
0 Comments