Type Here to Get Search Results !

Bottom Ad

'ഗ്രേഡിങ് രീതി മാറും, ഓപ്പണ്‍ബുക്ക് പരീക്ഷ വരും'; മൂല്യനിര്‍ണയരീതി പരിഷ്‌കരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്


തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിര്‍ണയരീതി പരിഷ്‌കരിക്കാന്‍ ഒരുങ്ങി സംസ്ഥാന വിദ്യാഭ്യാസവകുപ്പ്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിര്‍ണയമാണ് പുനര്‍നിര്‍ണയിക്കുക. എന്‍സിഇആര്‍ടി മൂല്യനിര്‍ണയത്തിന് നിര്‍ദേശിച്ച വിദ്യാര്‍ഥികളുടെ സമഗ്രവികാസരേഖ കേരളത്തിന് അനുസൃതമായി നടപ്പാക്കും. എസ്എസ്എല്‍സി എഴുത്തു പരീക്ഷയില്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കുന്നതിന് പിന്നാലെയാണ് പുതിയ നടപടി.

പുതിയ പരിഷ്‌കരണം വഴി ഓപ്പണ്‍ബുക്ക് പരീക്ഷ നടപ്പിലാക്കും. ഇതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ റഫറന്‍സിന് നല്‍കി വായിച്ച് ഉത്തരമെഴുതാനാകും. ഇതുകൂടാതെ ടേക്ക് ഹോം എക്സാം വഴി ചോദ്യപേപ്പര്‍ വീട്ടില്‍കൊണ്ടുപോയി ഉത്തരമെഴുതാം. അതേസമയം ഓണ്‍ ഡിമാന്‍ഡ് എക്സാം നടപ്പിലാക്കും. അതായത് ഒന്നിലേറെ പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടാകും. അതില്‍ മികച്ചപ്രകടനം നോക്കി വിലയിരുത്തലും, കുട്ടി ആവശ്യപ്പെടുന്നമുറയ്ക്ക് പരീക്ഷയെഴുതാനും അനുവദിക്കും. വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സമിതി മൂല്യനിര്‍ണയം നിരീക്ഷിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad