Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം രജിസ്‌ട്രേഷന്‍ തുടങ്ങി


കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം രജിസ്‌ട്രേഷന്‍ പുതുക്കലിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നിര്‍വഹിച്ചു. സ്‌കീമില്‍ ജില്ലയില്‍ നിന്നും ആയിരം അംഗങ്ങളുടെ രജിസ്‌ട്രേഷന്‍ ഉറപ്പുവരുത്തും. സംസ്ഥാന, ജില്ലാ, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പഞ്ചായത്ത് ഭാരവാഹികള്‍, ശാഖാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ എന്നിവരാണ് സ്‌കീമില്‍ അംഗങ്ങളാകേണ്ടത്. 

മരണപ്പെട്ടവര്‍ക്ക് മൂന്നു ലക്ഷം രൂപയും മാരകമായ രോഗങ്ങള്‍, അപകടങ്ങള്‍ സംഭവിക്കുന്നവര്‍ക്ക് ചികിത്സാ ചെലവിന്റെ ഒരു വിഹിതവും സഹായധനമായി സെക്യൂരിറ്റി സ്‌കീമില്‍ നിന്ന് നല്‍കുന്ന പദ്ധതി കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിജയകരമായി നടത്തിവരുന്നത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂര്‍, ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ടി.ഡി കബീര്‍, വൈറ്റ് ഗാര്‍ഡ് ജില്ലാ കോഡിനേറ്റര്‍ നൂറുദ്ദീന്‍ ബെളിഞ്ചം, ജില്ലാ ഭാരവാഹികളായ എം.എ നജീബ് , റഹ്മാന്‍ ഗോള്‍ഡന്‍, ജില്ലാ കമ്മിറ്റി അംഗം റഊഫ് ബാവിക്കര സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad