Type Here to Get Search Results !

Bottom Ad

മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ വഴി പൗരത്വം നല്‍കി ആഭ്യന്തരമന്ത്രാലയം


രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ വഴി പൗരത്വം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പൗരത്വം നല്‍കിയത്. പൗരത്വത്തിനായി ലഭിച്ച ആദ്യ അപേക്ഷകള്‍ പ്രകാരം ഇന്നലെയാണ് പൗരത്വം നല്‍കിയത്. അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പൗരത്വം നല്‍കിയിരിക്കുന്നത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി നിലപാടെടുത്തിരുന്നു. 2019ല്‍ കൊണ്ടു വന്ന പൗരത്വ നിയമ ഭേദഗതി രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം നടപ്പാക്കാതെ മാറ്റിവച്ച നിയമത്തിന്റെ ചട്ടങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്. മൂന്ന് രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുക.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad