കാസര്‍കോട്: ദേശീയപാത തെക്കില്‍ വളവില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ഒരു ലോറി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പിറകെവന്ന വാഹനങ്ങളും മുന്നിലുള്ള വാഹനത്തില്‍ ഇടിച്ചു. വാനില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മേല്‍പ്പറമ്പ് പൊലീസും യാത്രക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
ദേശീയപാത തെക്കില്‍ വളവില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
20:22:00
0
കാസര്‍കോട്: ദേശീയപാത തെക്കില്‍ വളവില്‍ ആറു വാഹനങ്ങള്‍ കൂട്ടിയിടിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് അപകടം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ കൊണ്ടുപോകുന്ന ലോറികളും മറ്റു സ്വകാര്യ വാഹനങ്ങളുമാണ് ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിച്ചത്. നിയന്ത്രണംവിട്ട ഒരു ലോറി മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പിറകെവന്ന വാഹനങ്ങളും മുന്നിലുള്ള വാഹനത്തില്‍ ഇടിച്ചു. വാനില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മേല്‍പ്പറമ്പ് പൊലീസും യാത്രക്കാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Tags
Post a Comment
0 Comments