കാസര്‍കോട്: തളങ്കര പ്രദേശത്തെയും അവിടത്തെ മുഴുവന്‍ ജനങ്ങളെയും വര്‍ഗ്ഗീയ വാദികളാക്കി വിദ്വേഷ പ്രചരണം നടത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന്‍ മാസ്റ്റര്‍ മാപ്പ് പറയണമെന്നും ഇത്തരം തരം താണ പ്രചരണം നടത്തി ഭൂരിപക്ഷ വിഭാഗങ്ങളെ പ്രീണിപ്പിച്ച് വോട്ട് തട്ടാമെന്നത് വ്യാമോഹമാണെന്നും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഫേസ്ബുക് പേജില്‍ വന്ന ഔദ്യോഗിക പ്രചാരണ വിഡിയോയിലാണ് കാസര്‍കോട് ജില്ലയിലെ തന്നെ മത മൈത്രിയുടെ ഈറ്റില്ലമായ തളങ്കരയെ വളരെ മോശമായി ചിത്രീകരിക്കുകയും അതിലുപരി അസഹിഷ്ണതടെയും വര്‍ഗീയതയുടെയും ഇടമായി ചിത്രീകരിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്.
സി.പി.എമ്മിന് വിരലിലെണ്ണാവുന്നവര്‍ പോലുമില്ലാത്ത തളങ്കരയില്‍ കൊടികെട്ടിയ വണ്ടിയുമായി വന്ന് പ്രസംഗിച്ച് പോകാന്‍ കഴിയുന്നത് തളങ്കരക്കാരുടെ സഹിഷ്ണത കൊണ്ടാണെന്ന തിരിച്ചറിവ് സി.പി.എം നേതാക്കള്‍ക്കുണ്ടാവണം. മറ്റു പാര്‍ട്ടിക്കാരുടെ കൊടിപോലും കെട്ടാന്‍ വിടാത്ത പാര്‍ട്ടി ഗ്രാമങ്ങള്‍ ഈ ജില്ലയില്‍ സി.പി.എമ്മിനുണ്ട്. വര്‍ഗ്ഗീയ പ്രചാരണത്തില്‍ ബി.ജെ.പി.യെ കടത്തിവെട്ടുന്ന സി.പി.എമ്മിന്റെ കപടമുഖം ജനാധിപത്യവിശ്വാസികള്‍ തിരിച്ചറിയണമെന്ന് അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു

Post a Comment
0 Comments