Type Here to Get Search Results !

Bottom Ad

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വര്‍ഗീയ പ്രചാരണ വീഡിയോ; പ്രതിഷേധം ശക്തം


കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുറത്തിറക്കിയ വര്‍ഗീയ വീഡിയോക്കെതിരേ പ്രചാരണം ശക്തം. കുറി മായിച്ചും ചരട് മുറിച്ചും തളങ്കര പ്രദേശത്തെ വളരെ മോശമായ രീതിയില്‍ അവഹേളിക്കുന്ന തരത്തിലാണ് വിഡീയോ തയാറാക്കിയിരിക്കുന്നത്. സിപിഎം സൈബര്‍ പോരാളികള്‍ തയ്യാറാക്കിയ വീഡിയോ എംവി ബാലകൃഷ്ണന്റെ ഒഫീഷ്യല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ യാണ് ഇതിന്റെ ഉള്ളടക്കം ജനങ്ങള്‍ തിരിച്ചറിഞ്ഞത്.

പ്രചാരണത്തിന് വീട്ടില്‍ നിന്ന് ഇറങ്ങുന്ന ഹൈന്ദവ വിശ്വാസിയായ സ്ഥാനാര്‍ത്ഥി മുസ് ലിം ഭൂരിപക്ഷ പ്രദേശമായ തളങ്കരയിലാണ് പ്രചരണ പരിപാടി എന്നറിയുമ്പോള്‍ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായി കയ്യില്‍ കെട്ടിയ ചരട് മുറിച്ച് മാറ്റുകയും നെറ്റിയിലെ കുറി തുടച്ച് നീക്കുകയും മുണ്ട് വശം മാറി കുത്തുകയും ഒക്കെയാണ് വീഡിയോയില്‍ ഉള്ളത്. തളങ്കരയില്‍ അന്യ മതസ്ഥര്‍ക്ക് വിലക്കുള്ള രീതിയിലാണ് എല്‍ഡിഎഫ് വീഡിയോ തയ്യാറാക്കിയത്. ഒരു നാടിനെ മോശമായി ചിത്രീകരിച്ച എല്‍ഡിഎഫിനും സ്ഥാനാര്‍ഥി എംവി ബാലകൃഷ്ണനുമെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. വീഡിയോ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പിന്‍വലിക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad