Type Here to Get Search Results !

Bottom Ad

മാതൃകാ പെരുമാറ്റചട്ട ലംഘനം; ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നോട്ടീസ്


കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിന് സ്ഥാനാര്‍ത്ഥി എം.എല്‍ അശ്വിനിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാതൃകാ പെരുമാറ്റചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. മുന്‍കൂട്ടി അനുമതി വാങ്ങാതെ ആളുകളെ പങ്കെടുപ്പിച്ചു റോഡ് ഷോ നടത്തിയതിനും പ്രചാരണത്തിനായി അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതിനുമാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കി 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോഡല്‍ ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad