Type Here to Get Search Results !

Bottom Ad

കേരള സ്‌റ്റോറി ആര്‍എസ്എസ് അജണ്ടയുടെ ഭാഗം; മുസ്ലിം, കമ്യൂണിറ്റ് വിരുദ്ധ പ്രചരണം നടക്കുന്നുവെന്ന് സിപിഎം


ക്രിസ്ത്യന്‍ രൂപതകള്‍ എന്തിനാണ് ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായ കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിനിമയുടെ യാതൊരു കലാമൂല്യവും കേരള സ്റ്റോറിക്ക് ഇല്ല. മുസ്ലിം, കമ്യൂണിറ്റ്, കേരള വിരുദ്ധ സിനിമയാണ് കേരള സ്റ്റോറി.

ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് സിപിഎം എതിര്‍ത്തത്. ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള രൂപതയുടെ തീരുമാനം എന്തിനാണെന്ന് അവര്‍ മനസ്സിലാക്കേണ്ടതാണ്. അവര്‍ ആലോചിക്കേണ്ടതാണ്. തിയേറ്ററില്‍ എത്തിയപ്പോള്‍ അധികമാളുകള്‍ കാണാത്ത സിനിമയാണത്. രൂപതകള്‍ സിനിമയുടെ പ്രചാരകരാകരുതെന്നും ഗോവിന്ദന്‍ പറഞ്ഞു. സിപിഎം വിവാദത്തിന് ഇല്ല. കാണേണ്ടവര്‍ക്ക് കാണാം കാണ്ടാത്തവര്‍ കാണണ്ട. കാണേണ്ട കാര്യമില്ല എന്നതാണ് സിപിഎമ്മിന്റെ നിലപാടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, ‘ദ കേരള സ്റ്റോറി’ താമരശ്ശേരി രൂപതയും പ്രദര്‍ശിപ്പിച്ച് തുടങ്ങി. രൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായിമയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. പരമാവധി പേര്‍ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്യണമെന്നും നിര്‍ദേശം നല്‍കി. സിനിമ ഇടുക്കി രൂപതയും കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad