Type Here to Get Search Results !

Bottom Ad

ഒരു വിട്ടുവീഴ്ചക്കും തയാറല്ല; സി.എ.എ പിന്‍വലിക്കില്ലെന്ന് അമിത് ഷാ



ന്യൂഡല്‍ഹി: സി.എ.എയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും കേന്ദ്രസര്‍ക്കാര്‍ തയാറല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സി.എ.എ ഭരണഘടനയുടെ ഒരു വ്യവസ്ഥയും ലംഘിക്കുന്നില്ല. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രീയ പ്രീണനമാണ് നടത്തുന്നത്. ഒരു വിഭാഗമോ വ്യക്തിയോ സി.എ.എയെ ഭയപ്പെടേണ്ടതില്ലെന്നും എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

എന്തുകൊണ്ടാണ് സി.എ.എയെ എതിര്‍ക്കുന്നതെന്ന് വിശദീകരിക്കാന്‍ രാഹുല്‍ ഗാന്ധി തയാറാവണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. രാഷ്ട്രീയത്തില്‍ നമ്മുടെ നിലപാടുകള്‍ പൊതുസമൂഹത്തില്‍ വിശദീകരിക്കേണ്ടതുണ്ട്. സി.എ.എ തന്റെ സര്‍ക്കാരിന്റെ തീരുമാനമായതുകൊണ്ട് അത് എങ്ങനെ രാജ്യത്തിന് ഗുണകരമാകുമെന്ന് താന്‍ വിശദീകരിക്കും- അമിത് ഷാ പറഞ്ഞു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad