കാഞ്ഞങ്ങാട്: തിരക്കിട്ട പ്രചരണച്ചൂടില്‍ കാഞ്ഞങ്ങാട് ടൗണില്‍ വെച്ച് യാതൃശ്ചികമായാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഒരു സമര നായികയെ കണ്ട് മുട്ടിയത്. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളി സ്വദേശിനി റുഫൈദയായിരുന്നു ആ സമരനായിക. 2020 ജനുവരിയില്‍ നടന്ന വിവാഹ വേദിയില്‍ വരനും പയ്യന്നൂര്‍ തായിനേരി സ്വദേശിയുമായ മുഹമ്മദ് ശമീമിനുമൊപ്പം പ്ലെക്കാട് ഉയര്‍ത്തിയും ബാനര്‍ പ്രദര്‍ശിപ്പിച്ചുമാണ് വിവാഹവേദിയില്‍ റുഫൈദയും ശമീമും പൗരത്വഭേതഗതി ബില്ലിനെതിരെ പ്രതിഷേധ സമരം നടത്തിയത്. തന്റെ മൊബൈലില്‍ ശ്രദ്ധയോടെ സൂക്ഷിച്ച പ്രതിഷേധ ഫോട്ടോയില്‍ അന്ന് വിവാഹ വേദിയില്‍ പിന്തുണയുമായെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി യുവതിയെ വീണ്ടും കണ്ടുമുട്ടിയത്. വിശേഷങ്ങള്‍ പരസ്പരം പങ്കുവെച്ചും പൗരത്വ നിയമത്തിന്റെ പുതിയ നീക്കത്തെ ചര്‍ച്ച ചെയ്തുമാണ് പര്യടനത്തിരക്കിനിടയിലും അവര്‍ പിരിഞ്ഞത്. പൗരത്വ ബില്ലിനെതിരെ പാര്‍ലിമെന്റില്‍ ശക്തമായി പ്രതിഷേധിക്കുകയും സസ്‌പെന്‍ഷനിലാവുകയും ചെയ്ത രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയെ റുഫൈദ അഭിനന്ദിച്ചു. തുടര്‍ന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ മുന്നിലുണ്ടാവുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
Post a Comment
0 Comments