
കാസര്‍കോട്: കോട്ടിക്കുളം മഖാം ഉറൂസില്‍ ഇന്ന് വൈകിട്ട് നാലിന് മണിക്ക് വനിതാ ക്ലാസിന് ഫാത്തിമ അബ്ദുല്ല പള്ളിക്കാല്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് ബുര്‍ദ മജ്ലിസിന് സാബിര്‍ ബറക്കാത്തി സൗത്ത് ആഫ്രിക്ക നേതൃത്വം നല്‍കും. മൂന്നിന് വൈകിട്ട് നാലു മണിക്ക് ലഹരിക്കെതിരെ വാക്കും, വരയുമായി ഫിലിപ്പ് മമ്പാട് വിഷയാവതരണം നടത്തും നാലിന് രാവിലെ 10 മണിക്ക് മെഡിക്കല്‍ കേമ്പ്. നാലിന് മഹല്ല് ശാക്തീകരണ ക്ലാസിന് മുനീര്‍ ഹുദവി കൈതക്കാട് നേതൃത്വം നല്‍കും.
ആറിന് നാല് മണിക്ക് പ്രവാസി ഫാമിലി മീറ്റിന് ഹനീഫ മുനിയൂര്‍ നേതൃത്വം നല്‍കും. ഏഴിന് രാത്രി ഏഴ് മണിക്ക് കോട്ടിക്കുളം നൂറുല്‍ ഹുദാ മദ്രസ വിദ്യാര്‍ഥികളുടെ ബുര്‍ദ, ദഫ് പ്രദര്‍ശനം ഉണ്ടാകും. എട്ടിന് രാവിലെ 10 മണിക്ക് സ്വലാത്ത് മജ് ലിസിനും കൂട്ടപ്രാര്‍ത്ഥനക്കും അബ്ദുല്‍ അസീസ് അഷറഫി നേതൃത്വം നല്‍കും.
Post a Comment
0 Comments