രാജ്യത്ത് പുതിയൊരു ഫോണ്‍ വിപ്ലവം സൃഷ്ടിക്കാന്‍ തയാറെടുത്ത് റെഡ്മി. റെഡ്മി പുറത്തിറക്കുന്ന അടുത്ത തലമുറ സ്മാര്‍ട്ട്‌ഫോണുകളുടെ വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് വിപണിയില്‍ പുതു വിപ്ലവം സൃഷ്ടിക്കുമെന്ന് ഉറപ്പായത്. ജനുവരി നാലിനാണ് ഫോണിന്റെ ഔദ്യോഗിക ലോഞ്ചിങ്ങ് നടക്കുന്നത്.
റെഡ്മി നോട്ട് 13 സീരീസാണ് അടുത്തതായി വിപണിയിലെത്താന്‍ പോകുന്നത്. റെഡ്മി നോട്ട് 12 സീരീസ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ രാജ്യത്ത് ലോഞ്ച് ചെയ്ത റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് 12 പ്രോ + എന്നിവയുടെ പിന്‍ഗാമിയായിട്ടായിരിക്കും വരുന്നത്. റെഡ്മി നോട്ട് 13 സീരീസ് ഇതിനകം ചൈനയില്‍ ലോഞ്ച് ചെയ്ത് കഴിഞ്ഞു. ഇതിനിടയില്‍ റെഡ്മി നോട്ട് 13 ഫൈവ് ജി സീരിസിന്റെ നാല് വേരിയന്റുകളുടെ വിവരങ്ങളാണ് ലീക്കായിരിക്കുന്നത്.
5 ജി വേരിയന്റുകള്‍ ചൈനീസ് വേരിയന്റിന് സമാനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടെക് റിവ്യൂവര്‍മാരും ഇത് സംബന്ധിച്ചുള്ള വീഡിയോകള്‍ പങ്കുവെച്ചിട്ടുണ്ട് പങ്ക് വെച്ചിട്ടുണ്ട്. റെഡ്മി നോട്ട് 13 4 ജി, റെഡ്മി നോട്ട് 13 പ്രോ 4 ജി എന്നിവയ്ക്ക് താങ്ങാനാവുന്ന വിലയും കിടിലന്‍ ഫീച്ചേഴ്‌സും ഉണ്ടായിരിക്കുമെന്നാണ് പുറത്ത് വരുന്ന ഒരു റിപ്പോര്‍ട്ട്. വാര്‍ട്ടര്‍ ഫ്രൂഫ് അടക്കമുള്ള സംവിധാനങ്ങള്‍ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോഞ്ചിന് മുന്നോടിയായി 4 ജി വേരിയന്റുകളെക്കുറിച്ചുള്ള ചില വിശദാംശങ്ങളും ചോര്‍ന്നിട്ടുണ്ട്. റെഡ്മി നോട്ട് 13-4 ജിയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണുള്ളത്. 33 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടാണ് ഇതിനുള്ളത്. 108 എംപി പ്രൈമറി ക്യാമറ ഫൈവ് ജി വേരിയന്റില്‍ പ്രതീക്ഷിക്കാം. സ്‌നാപ്ഡ്രാഗണ്‍ 685 ചിപ് സെറ്റാണ് ഇതിന്റെ കരുത്ത്
റെഡ്മി നോട്ട് 13 പ്രോ 4 ജിക്ക് ഹീലിയോ ജി 99-അള്‍ട്രാ ചിപ്പാണുള്ളത്. 5000 Fw-FF¨v ബാറ്ററിയും 67 വാട്ട് ചാര്‍ജിങ്ങ് സപ്പോര്‍ട്ടിങ്ങും ഉണ്ടാവും. ഇതോടൊപ്പം 200 എംപി പ്രൈമറി ക്യാമറയും ഇതിനുണ്ട്. റെഡ്മി നോട്ട് 13 പ്രോ പ്ലസില്‍ 1.5 കെ റെസല്യൂഷനും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് പാനലും കര്‍വ്ഡ് എഡ്ജ് അമോലെഡ് പാനല്‍ ലഭിക്കും. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 200 എംപി പ്രൈമറി ക്യാമറ ഇതിലുണ്ട്. 5000 Fw-FF¨v ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സപ്പോര്‍ട്ടും 7200 അള്‍ട്രാ ചിപ്പ് സെറ്റും ഇതിലുണ്ട്. മികച്ച ഫോണായിരിക്കും ഇതെന്ന് വ്യക്തമാണ്.
Post a Comment
0 Comments