Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ മട്ടന്നൂരില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു


കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ കൊതേരിയില്‍ മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗിരീഷിന്റെ സഹോദര പുത്രന്‍ ഷിഗിലാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. തിങ്കളാഴ്ച രാതി ഏഴരയോടെ ഉണ്ടായ വാക് തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം ഉണ്ടായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad