കണ്ണൂര്‍: നവകേരള സദസിലെ പരാതിയില്‍ നാലു ലക്ഷം രൂപയുടെ വായ്പക്ക് 500 രൂപ ഇളവ് നല്‍കിയതില്‍ വിചിത്ര മറുപടിയുമായി കേരള ബാങ്ക്. പിഴ പലിശ മാത്രമാണ് ഇളവ് ചെയ്തതെന്ന് ഇരിട്ടി കേരള ബാങ്ക് ശാഖ മാനേജര്‍ മീഡിയവണിനോട് പറഞ്ഞു. പരാതിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത് കേരള ബാങ്ക് റീജണല്‍ ഓഫീസാണെന്നും അപേക്ഷകന് മാനദണ്ഡപ്രകാരം ലഭ്യമാകുന്ന ഇളവാണ് ലഭിച്ചതെന്നും വിനോദ് പറഞ്ഞു. വായ്പ ഇളവ് വേണമെന്നാവശ്യപ്പെട്ട് കിളിയന്തറ സ്വദേശിയാണ് നവകേരള സദസില്‍ പരാതി നല്‍കിയത്.
നവകേരള സദസ്സിനുമുന്‍പാകെ സമര്‍പ്പിച്ച പരാതി തീര്‍പ്പാക്കലാണെന്ന പേരിലാണ് ജില്ലാ സഹകരണ സംഘം ജനറല്‍ ജോയിന്റ് രജിസ്ട്രാറുടെ നോട്ടിസ്. കേരള ബാങ്കിന്റെ ഇരിട്ടി ശാഖയില്‍നിന്നാണ് ഇദ്ദേഹം 3,97,731 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഇതില്‍ ഇളവ് ആവശ്യപ്പെട്ടായിരുന്നു നവകേരള സദസ്സില്‍ പരാതി നല്‍കിയത്.
Post a Comment
0 Comments