നവകേരള യാത്രയ്ക്കായി സർക്കാർ കോടിക്കണക്കിന് രൂപമുടക്കി തയ്യാറാക്കിയെടുത്ത ആഡംബരബസ് ഇനി വാടകയ്ക്ക് നൽകയേക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് വിവാഹം, തീര്‍ത്ഥാടനം, വിനോദയാത്ര എന്നിങ്ങനെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ബസ് വിട്ടുനല്‍കാനാണ് ആലോചന. നവകേരളയാത്ര കഴിഞ്ഞതോടെ ബസ് കാഴിചവസ്തുവായി മാറിക്കഴിഞ്ഞിരിക്കുകയാണ്, നിലവിലെ സ്ഥിതിയിൽ ബസ് ഉപയോഗിച്ച് വരുമാനം നേടാനാണ് സർക്കാർ ആലോചിക്കുന്നത്.
കേരള ക്യാബിനറ്റ് ഒന്നടങ്കം യാത്ര ചെയ്ത ഈ ബസ് ഇനി ആര്‍ക്കും സഞ്ചരിക്കാവുന്ന റൂട്ടിലേക്കാണ് ഓടുന്നത്. 25 സീറ്റുകളേയുള്ളൂ എന്നതിനാല്‍ സര്‍വീസ് പ്രയാസകരമാണ്. എസിയാണെങ്കിലും സ്ലീപ്പര്‍ അല്ലാത്തതിനാല്‍ ദീര്‍ഘദൂര യാത്രയ്ക്കും അത്ര അനുയോജ്യമല്ല. അതുകൊണ്ടുതന്നെ സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാനേ സാധിക്കൂ എന്ന സ്ഥിതിയാണ്. വിമര്‍ശനങ്ങള്‍ ഏറെയേറ്റുവെങ്കിലും നവകേരള ബസിന് വൻ ജനപ്രീതിയുണ്ട്. അത് വിറ്റ് കാശാക്കാമെന്നാണ് പ്രതീക്ഷ.
Post a Comment
0 Comments