മാഹിനാബാദ്: മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സിന്റെ മുപ്പതാം വാര്‍ഷിക സമാപന സമ്മേളനത്തിന് പ്രഢോജ്വല സമാപനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ്് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനാംഗീകാരം നേടിയ ഏകപ്രസ്ഥാനമാണ് സമസ്തയെന്നും അതിനു മാത്രമാണ് നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ അര്‍ഹതയുള്ളതെന്നും ഇനിയൊരു പ്രഖ്യാപനത്തിന് ആവശ്യമില്ലെന്നും തങ്ങള്‍ പറഞ്ഞു. വൈകിയുള്ള പ്രഖ്യാപനങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ അവര്‍ക്ക് അര്‍ഹതയുണ്ടോയെന്ന് അവര്‍ ചിന്തിക്കേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ ധാര്‍മിക മൂല്യത്തിലധിഷ്ടിതമായ വിജ്ഞാനങ്ങള്‍ സ്വായത്തമാക്കണമെന്നും അതു ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സ്ഥാപന ജനറല്‍ സെക്രട്ടറി യു.എം അബ്ദുറഹ്്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുഗ്രഹഭാഷണം നടത്തി. കര്‍ണാടക സ്പീക്കര്‍ യു.ടി ഖാദര്‍ മുഖ്യാതിഥിയായി. കേന്ദ്ര മുശാവറ അംഗം കെകെപി ഉസ്താദ് പ്രാര്‍ഥന നടത്തി. സമസ്ത ട്രഷറര്‍ കൊയ്യോട് ഉമര്‍ മസ്ല്യാര്‍ സനദ്ദാന പ്രഭാഷണവും സ്ഥാപന വര്‍ക്കിംഗ് സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ സ്വാഗതവും പറഞ്ഞു.
അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവി സ്ഥാപന പരിചയം നടത്തി. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും നടത്തി. കേന്ദ്ര മുശാവറ അംഗങ്ങളായ മാഹിന്‍ മുസ്്‌ലിയാര്‍ തൊട്ടി, അബ്ദുസലാം ദാരിമി ആലംപാടി, കാസര്‍കോട് ലോക് സഭാംഗം എം.പി ഉണ്ണിത്താന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുന്‍ മന്ത്രി സി.ടി അഹമ്മദലി, സമസ്ത ജില്ലാ ട്രഷറര്‍ കെ.ടി അബ്ദുല്ല ഫൈസി, മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍, സയ്യിദ് മദനി തങ്ങള്‍ പൊവ്വല്‍, ഖത്തര്‍ അബ്ദുല്ല ഹാജി, ദാറുല്‍ ഹുദ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ശാഫി ഹാജി ചെമ്മാട്, പട്ടുവം മൊയ്തീന്‍ കുട്ടി ഹാജി, ഇബ്രാഹിം ഹാജി കുണിയ, റശീദ് ബെളിഞ്ചം, ജില്ല ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ദുആക്ക് നേതൃത്വം നല്‍കി.
Post a Comment
0 Comments