ശബരിമലയില്‍ ഭക്തരുടെ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിത സ്വഭാവമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. നേരത്തെ ഇതിലും കൂടുതല്‍ ഭക്തര്‍ ശബരിമലയില്‍ എത്തിയിട്ട് ഒരു പ്രതിഷേധങ്ങളും ഉണ്ടായിട്ടില്ല. പക്ഷേ, ഈ മണ്ഡലകാലത്തില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നുണ്ട്. ഇതിന് പിന്നില്‍ കൃത്യമായ ആസൂത്രണം ഉണ്ട്. പ്രതിഷേധത്തിന് പിന്നില്‍ യുഡിഎഫും സംഘ്പരിവാറും ആകാമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
മുന്‍ കാലങ്ങളില്‍ മണിക്കൂറുകള്‍ വരി നിന്നിട്ടും ആരും പ്രതിഷേധിക്കുന്നത് ആരും കണ്ടിട്ടില്ല. പ്രതിഷേധം ബോധപൂര്‍വം സൃഷ്ടിക്കുന്നതാണ്. ശരണം വിളി മുദ്രാവാക്യമായി മാറിയെന്നും വിശ്വാസത്തെ വോട്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കെ. രാധാകൃഷ്ണന്‍ ആരോപിച്ചു.
ഹൈകോടതി നിര്‍ദേശിച്ച കാര്യങ്ങളെല്ലാം ശബരിമലയില്‍ നടപ്പാക്കിയിട്ടുണ്ട്. മനുഷ്യസാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. യാഥാര്‍ഥ്യം മനസിലാക്കാതെ വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള നീക്കമാണിത്. ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെ തെരഞ്ഞെടുപ്പില്‍ ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും കെ. രാധാകൃഷ്ണന്‍ പറഞ്ഞു.
Post a Comment
0 Comments