കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ 15 വര്‍ഷത്തില്‍ കാസര്‍കോട്ടെ കൊച്ചു ഗ്രാമങ്ങളെ നഗരങ്ങളാക്കി മാറ്റിയ മാന്ത്രിക മനുഷ്യനുണ്ട് ഉളിയത്തടുക്കയുയില്‍. വിജനമായ പ്രാന്തപ്രദേശങ്ങളെ കെട്ടിടങ്ങളും വീടുകളും പണിത് നിര്‍മാണ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഖമറുദ്ധീന്‍ ഉളിയത്തടുക്ക. ഖമറുദ്ധീന്‍ മധൂര്‍ പഞ്ചായത്തിലെ ള്ളിയത്തടുക്കയില്‍ കണ്‍ട്രക്ഷന്‍ രംഗത്തേക്ക് കടന്നു വരുമ്പോള്‍ രണ്ടു കെട്ടിടം മാത്രമാണ് പ്രദേശത്ത് ഉണ്ടായിരുന്നത്.
ഇന്നിപ്പോള്‍ ജില്ലയിലെ പ്രധാന ചെറുപട്ടണം തന്നെയായി മാറി ഉളിയത്തടുക്ക 2015ല്‍ പണിത സണ്‍ ഫ്‌ളവര്‍ ഒഡിറ്റോറിയം ഉളിയത്തടുക്കയുടെ മുഖഛായ തന്നെ മാറ്റി. ഉളിയത്തടുക്കയെ കൂടാതെ നിര്‍ച്ചാല്‍, സിതാംഗേളി ചൗക്കി സൂരംബയല്‍ എന്നീ പ്രദേശങ്ങളെ ചെറുനഗരങ്ങളാക്കി മാറ്റുന്നതിലും ഖമറുദ്ദീന്‍ മുഖ്യപങ്ക് വഹിച്ചു. ബിസിനസിനൊപ്പം കാരുണ്യ പ്രവര്‍ത്തനത്തിലും സജീവമാണ് യുവ ബിസിനസുകാരന്‍.
Post a Comment
0 Comments