കാസര്‍കോട് (www.evisionnews.in): തമ്പ് മേല്‍പറമ്പ് സംഘടിപ്പിച്ച എട്ടാമത് നാലപ്പാട് ഫര്‍ണിച്ചര്‍ ട്രോഫി സമാപിച്ചു. ഫൈനല്‍ മല്‍സരത്തില്‍ ഫാസ്‌ക്ക് കടവത്ത് സെലക്റ്റഡ് കൊപ്പണക്കാലിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടൂര്‍ണമെന്റ് ഉദ്ഘാടനം മേല്‍പറമ്പ് ഡിവൈഎസ്പി സുനില്‍ കുമാര്‍ നിര്‍വഹിച്ചു. വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷാനവാസ് പാദൂരും നാലപ്പാട് ഫര്‍ണിച്ചര്‍ ഡയറക്ട്ടര്‍ ഷാഫി നാലപ്പാടും ചേര്‍ന്ന് നിര്‍വഹിച്ചു.
കണ്‍വീനര്‍ താജുദ്ദീന്‍ ചെമ്പിരിക്ക സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ തമ്പ് പ്രസിഡന്റ് അഹമ്മദ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ സഹദുള്ള, അമീര്‍ സിബി, ഇബി മുഹമ്മദ് കുഞ്ഞി, യൂസുഫ്, വിജയന്‍ മാഷ്, എആര്‍ അഷ്‌റഫ്, സൈഫു കട്ടക്കാല്‍, മൊയ്തു തോട്, റസാഖ്, ഷംസുദ്ധീന്‍, കെപി സിദ്ധീഖ്, നാസര്‍, പുരുഷോത്തമന്‍, മജീദ് ചെമ്പിരിക്ക, അബുബക്കര്‍ തുരുത്തി ജിംഖാന, രാഘവന്‍ ചന്ദ്രഗിരി, സലാം കൈനോത്ത്, കെപി റാഫി, ഖാലിദ്, യൂസുഫ് പാറപ്പുറം സംബന്ധിച്ചു.
Post a Comment
0 Comments