ബദിയടുക്ക (www.evisionnews.in): സര്‍ക്കാറിന്റെ ലൈഫ് മിഷന്‍ ഭവന പദ്ധതിയെ അട്ടിമറിക്കുന്ന യുഡിഎഫ് ബദിയടുക്ക പഞ്ചായത്ത് ഭരണ സമിതിക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബദിയടുക്ക പഞ്ചായത്തിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. അന്തിയുറങ്ങാനൊരു വീടെന്ന സ്വപ്നം ആഗ്രഹിച്ച് അപേക്ഷ നല്‍കിയവരുടെ സര്‍വെ വെരിഫിക്കേഷന്‍ ഡിസംബര്‍ 31 വരെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ പഞ്ചായത്തിലെ 19 വാര്‍ഡുകളില്‍ പകുതി വാര്‍ഡ് പോലും സര്‍വെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
ചില മെമ്പര്‍മാരുടെ താല്‍പര്യത്തിന് വഴങ്ങി നടത്തിയ പ്രവര്‍ത്തി മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഓണ്‍ലൈന്‍ വഴി വീടിനായി അപേക്ഷ നല്‍കിയ പാവപ്പെട്ട കുടുംബങ്ങള്‍ അന്വേഷണത്തിനായി എത്തുന്ന ഉദ്യോഗസ്ഥരെ കാത്ത് നില്‍ക്കുന്ന സ്ഥിതിയാണുള്ളത്. ഇത് സര്‍ക്കാറിന്റെ പദ്ധതിയെ അട്ടിമറിക്കാന്‍ പഞ്ചായത്ത് ഭരണസമിതി ബോധപൂര്‍വം ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ഇതിനെതിരെയാണ് സി.പി.എം പഞ്ചായത്ത് ഓഫീസിലേക്ക് സമരം നടത്തിയത്. കുമ്പള ഏരിയാ സെക്രട്ടറി സി എ സുബൈര്‍ ഉദ്ഘാടനം ചെയ്തു. ബദിയഡുക്ക ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ പൊയ്യക്കണ്ടം അധ്യക്ഷത വഹിച്ചു.
നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി ബി.എം സുബൈര്‍ സ്വാഗതം പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം കെ ജഗന്നാഥ ഷെട്ടി, ജനപ്രതിനിധി ജ്യോതി കാര്യാട്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് ട്രഷറര്‍ പി.രഞ്ജിത്ത്, ഹമീദ് കെടഞ്ചി എന്നിവര്‍ സംസാരിച്ചു. ബദിയടുക്ക ലോക്കല്‍ കമ്മറ്റി ഓഫീസ് പരിസരത്തില്‍ നിന്നും മാര്‍ച്ച് തുടങ്ങി പഞ്ചായത്ത് ഓഫീസിന്റെ മുന്നില്‍ ധര്‍ണയോടെ സമാപിച്ചു.
Post a Comment
0 Comments