ദുബൈ (www.evisionnews.in): ദുബൈയിലെ യുവ വ്യവസായി എബോണ്‍ മെഡ് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ കാസര്‍കോട് മേല്‍പറമ്പ് സ്വദേശി ഇല്യാസ് പള്ളിപ്പുറത്തിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബൈ എമിഗ്രെഷന്‍ ഉദ്യോഗസ്ഥനില്‍ നിന്നാണ് ഇല്യാസ് പള്ളിപ്പുറം ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. മെഡിക്കല്‍ എക്യുപ്‌മെന്റ് മേഖലയില്‍ യുഎഇ വിപണിയില്‍ പ്രശസ്തമായ എബോണ്‍ മെഡ് ഗ്രൂപ്പിന് കീഴില്‍ എബോണ്‍ മെഡിക്കല്‍ എക്യുപ്‌മെന്റ്, റീഗല്‍ മെഡിക്കല്‍ എക്യുപ്‌മെന്റ്, മൈക്രോ ഇഞ്ച് ജനറല്‍ ട്രെഡിങ്, ലാബെക്‌സ്, ഡിസൈന്‍ വേള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
സാമൂഹിക സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമാണ് ഇല്യാസ് പള്ളിപ്പുറം. ജിംഖാന മേല്‍പറമ്പ് ഗള്‍ഫ് കമ്മിറ്റിയുടെ നിലവിലെ പ്രസിഡന്റാണ്. മുസ്ലിം ലീഗ് മേല്‍പറമ്പ് മേഖല യുഎഇ കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗം, മേല്‍പറമ്പ് മുസ്ലിം ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
Post a Comment
0 Comments