കാസര്‍കോട് (www.evisionnews.in): സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും വകുപ്പ് മന്ത്രിയും നല്‍കുന്ന ഒരോ ഉറപ്പുകളും വാഗ്ദാനങ്ങളും നിരന്തരം ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും മെഡിക്കല്‍ കോളജിനോട് സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെയും ഡിസംമ്പര്‍ ഒന്നിന് മെഡിക്കല്‍ കോളജില്‍ ഒപി ആരംഭിക്കുമെന്ന വകുപ്പ് മന്ത്രിയുടെ ഉറപ്പ് ലംഘിക്കപ്പെട്ട സാഹചര്യത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ശകതമായ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. സമരപരിപാടിയുടെ ആദ്യ ഘട്ടമെന്ന രീതിയില്‍ ഡിസംബര്‍ 16ന് രാവിലെ മെഡിക്കല്‍ കോളജ് പരിസരത്ത് സത്യഗ്രഹവും പ്രതീകാത്മക ഒ.പി പ്രവര്‍ത്തനവും നടത്തും.
ജില്ലയിലെ മുസ്‌ലിം ലീഗിന്റെ മുഴുവന്‍ ജനപ്രതിനിധികളും മുതിര്‍ന്ന നേതാക്കളുമാണ് സമരപരിപാടിയില്‍ പങ്കെടുക്കുക. കാസര്‍കോട് തെക്കിലില്‍ ടാറ്റ ആശുപത്രി നിര്‍മിക്കുന്നതിന് മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സിന്റെ വഖഫ് സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ കരാര്‍ പ്രകാരം മലബാര്‍ ഇസ്്‌ലാമിക് കോംപ്ലക്‌സിന് ഭൂമി തിരിച്ചു നല്‍കാത്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ-റെയില്‍ പദ്ധതിക്കെതിരെ ഡിസംബര്‍ 18ന് യുഡിഎഫ് ജില്ലാ കമ്മിറ്റി കാസര്‍കോട് കലക്ട്രേറ്റിലേക്ക് നടത്തുന്ന ജനകീയ മാര്‍ച്ച് വന്‍വിജയമാക്കാന്‍ തീരുമാനിച്ചു.
മുസ്‌ലിം ലീഗ് വാര്‍ഡ് സമ്മേളനങ്ങള്‍ സമയബന്ധിതമായി നടത്താന്‍ യോഗം നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് ടിഇ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, വികെപി ഹമീദലി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വികെ ബാവ, പിഎം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എഎം കടവത്ത്, കെഇഎ ബക്കര്‍, എംപി ജാഫര്‍, കെഎം ശംസുദ്ദീന്‍ ഹാജി, അബ്ബാസ് ഓണന്ത, കെ അബ്ദുല്ല കുഞ്ഞി, എബി ശാഫി, പികെസി റൗഫ് ഹാജി, എകെ ഹാരിഫ് പ്രസംഗിച്ചു.
Post a Comment
0 Comments