വിദേശം (www.evisionnews.in): നിന്ന നില്‍പ്പില്‍ ഒരു പാലം തന്നെ കാണാതായാല്‍ എന്തുചെയ്യും? അമേരിക്കയിലെ ഒഹായോയിലാണ് പാലം പൂര്‍ണമായും മോഷ്ടിക്കപ്പെട്ടത്. 58 അടി നീളമുള്ള പോളിമര്‍ പാലം കിഴക്കന്‍ അക്രോണിലെ ഒരു അരുവിക്ക് പിന്നിലെ വയലിലാണ് സ്ഥിതി ചെയ്തിരുന്നത്. എന്നാല്‍ ഒരു രാത്രി കൊണ്ട് ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ പാലം അപ്രത്യക്ഷമായിരിക്കുകയാണ്. എന്നാല്‍ നവംബര്‍ 3 ന് പാലത്തിലെ ട്രീറ്റ്മെന്റ് ഡെക്ക് ബോര്‍ഡുകള്‍ നീക്കം ചെയ്തതായി നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോള്‍, പാലം മുഴുവന്‍ പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായി.
പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 2000ത്തിന്റെ തുടക്കത്തില്‍ പാലം അരുവിയില്‍ നിന്ന് നീക്കം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നീട് അത് മറ്റൊരു പദ്ധതിക്കായി ഉപയോഗിക്കേണ്ടിയിരുന്നതിനാല്‍ വയലില്‍ സ്ഥാപിക്കുകയായിരുന്നു. 10 അടി വീതിയും ആറടി ഉയരവും 58 അടി വിസ്തൃതിയും ഉള്ള പാലം എങ്ങനെ കള്ളന്‍മാര്‍ മോഷ്ടിച്ചുവെന്നതാണ് പൊലീസിനെ അമ്പരപ്പിച്ചത്. വയലില്‍ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് പാലം പല ഭാഗങ്ങളായി ആദ്യം വേര്‍പെടുത്തിയിട്ടാകാം നീക്കം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
Post a Comment
0 Comments