കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ പുനക്രമീകരണം: കേരളത്തില്‍ രോഗമുക്തി നിരക്ക് കൂടും
16:58:00
0
കാറ്റഗറി ബിയില്‍ ഉള്‍പ്പെട്ട കൊവിഡ് രോഗികള്‍ക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കില്‍ പത്താം ദിവസം തന്നെ ആന്റിജന്‍ പരിശോധന നടത്തും. രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അതു മാറിയാല്‍ പിറ്റേദിവസം പരിശോധന നടത്തും. ഫലം നെഗറ്റീവായാല്‍ അന്നു തന്നെ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യും. കാറ്റഗറി സിയില്‍ ഉള്‍പ്പെട്ട കൊവിഡ് രോഗികള്‍ക്ക് പതിനാലാം ദിവസമായിരിക്കും ആന്റിജന്‍ പരിശോധന. മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ കൊവിഡ് പരിശോധന ഫലം നെഗറ്റീവായുടന്‍ ഇവരേയും ഡിസ്ചാര്‍ജ് ചെയ്യും.
Post a Comment
0 Comments