കാസര്‍കോട് (www.evisionnews.co): ഹയര്‍ സെക്കന്ററി വിഭാഗം പ്ലസ് വണ്‍ അഡ്മിഷന്‍ അപാകത ഉടന്‍ പരിഹരിക്കണമെന്ന് എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ആവശ്യപ്പെട്ടു. നിലവില്‍ ഉയര്‍ന്ന ഗ്രേഡില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിച്ച കുട്ടികള്‍ വിദൂരസ്ഥലത്ത് സ്ഥിരമായി അഡ്മിഷന്‍ ലഭിച്ച് ട്രാന്‍സ്ഫറിനായി കാത്തിരിക്കുമ്പോഴാണ് താരതമ്യേന കുറഞ്ഞ ഗ്രേഡ് ലഭിച്ച കുട്ടികള്‍ക്കായി നിലവില്‍ ഒഴിവുള്ള സ്‌കൂളുകളില്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് വിളിച്ചിരിക്കുന്നത്.
ഈസംവിധാനം നിലവില്‍ അഡ്മിഷന്‍ ലഭിച്ച് സ്‌കൂള്‍ ട്രാന്‍സ്ഫര്‍, സബ്ജക്ട് ട്രാന്‍സ്ഫറിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുകയാണ്. സപ്ലിമെന്ററി അലോട്ട്‌മെന്റോടെ മുഴുവന്‍ സ്‌കൂളിലെയും ഒഴിവുകള്‍ നികത്തുന്നതോടെ ഉയര്‍ന്ന ഗ്രേഡ് നേടിയ കുട്ടികള്‍ക്ക് ചേര്‍ന്ന സ്‌കൂളില്‍ തന്നെ തുടരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. അതിനാല്‍ അടിയന്തിരമായി പ്രവേശനം സംബന്ധിച്ച അപാകതകള്‍ പരിഹരിക്കണമെന്നും വിദ്യാഭ്യാസ മന്ത്രിയോടും ഹയര്‍സെക്കന്ററി ഡയറക്ടറോടും നേതാക്കള്‍ ആവശ്യപ്പെട്ടു.
Post a Comment
0 Comments