കാസറഗോഡ് (www.evisionnews.co): മതവും മാനവികതയും ഒന്നാണെന്നും യഥാര്‍ത്ഥ മതവിശ്വാസിക്ക് ഉത്തമനായ മാനവികനാകാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമം ഉബൈദ് തന്റെ രചനയില്‍ മുഴുവന്‍ ആ വിഷ്‌ക്കരിച്ചതായി കേരള മാപ്പിള കലാ അക്കാദമി ജില്ലകമ്മിറ്റി സംഘടിപ്പിച്ച മഹാകവി ടി ഉബൈദ് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.
ഉബൈദ് മാപ്പിള കവിയല്ല, മറിച്ച് മാപ്പിളയെ സാഹിത്യത്തിന്റെ മാനവികതയിലേക്ക് കൂടുതല്‍ അടുപ്പിച്ചുനിര്‍ത്തിയ കവിയും സാമൂഹ്യ പരിഷ്‌ക്കര്‍ത്താവു കൂടിയാണെന്നും പ്രമുഖര്‍ പ്രതികരിച്ചു. പ്രസിഡണ്ട് മുഹമ്മദലി മാസ്റ്റര്‍ കാലിക്കടവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആരിഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര സ്വാഗതം പറഞ്ഞു.സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ആമുഖ പ്രഭാഷണവും കവി പി എസ് ഹമീദ് അനുസ്മരണവും നടത്തി.
യൂസഫ് മാസ്റ്റര്‍ കട്ടത്തടുക്ക,ഇസ്മായില്‍ തളങ്കര, അബ്ദുല്ല പടന്ന,അബ്ദുല്‍ ഖാദര്‍ വില്‍റോഡി അനുസ്മരണ ഗാനവും കവി റഹ്മാന്‍ പാണത്തൂര്‍,മധു എസ് നായര്‍ കവിതയും ആലപിച്ചു.
സി എ അഹ്മദ് കബീര്‍,അഷ്‌റഫലി ചേരങ്കൈ,ശരീഫ് കാപ്പില്‍,എം എ നജീബ്,മുജീബ് അഹ്മദ്,അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍,ഇബ്രാഹിം ചെര്‍ക്കള,സിദ്ധീഖ് എരിയാല്‍,ശാഫി എ നെല്ലിക്കുന്ന്,എപി ശംസുദ്ധീന്‍,താജുദ്ധീന്‍ ബാങ്കോട്,മുഹമ്മദ് കോളിയടുക്കം, മുനീര്‍മുനമ്പം,ശരീഫ് കാരയില്‍, ശംസുദ്ധീന്‍ പെരുമ്പട്ട, മുനീര്‍ തങ്കയം, റിയാസ് നായമ്മാര്‍മൂല, അബുബക്കര്‍ നാരമ്പാടി,അനസ് എതിര്‍ത്തോട്, ശാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ്, ഫാറൂഖ് നാല്‍ത്തടുക്കം, ലത്തീഫ് ആദൂര്‍ പിഎച്ച് അസ്ഹരി, സയ്യദ് അഷ്‌റഫി, റാസിഖ് തുരുത്തി,ഖാലിദ് പാണ്ടിക്കണ്ടം, ശരീഫ് കരിപ്പൊടി, മുഹമ്മദ് കുഞ്ഞി ഉദിനൂര്‍, സലാം പള്ളങ്കോട്, സാഹിദ് അഡൂര്‍ സംബന്ധിച്ചു.
Post a Comment
0 Comments