മഞ്ചേശ്വരം (www.evisionnews.co): മംഗല്‍പാടി താലൂക്ക് ആസ്പത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മോര്‍ച്ചറി ഉദ്ഘാടനത്തിനൊരുങ്ങി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മോര്‍ച്ചറി കെട്ടിടം പത്തിന് നാടിന് സമര്‍പ്പിക്കും.
പത്തുലക്ഷത്തോളം രൂപ ചെലവില്‍ മൂന്നു ഫ്രീസറുകളാണ് മോര്‍ച്ചറിയില്‍ സ്ഥാപിച്ചിട്ടുള്ളത്. ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ മൃതശരീരങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യവും ആധുനിക രീതിയില്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം മൂന്നു മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കേടാകാതെ സൂക്ഷിക്കാനാവും.
പത്തിന് രാവിലെ 11ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ് അധ്യക്ഷത വഹിക്കും. എംസി ഖമറുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥിയാവും. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിത ക്ഷേമത്തിനായി നിര്‍മിച്ച ജെന്റര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഡിഎംഒ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.
Post a Comment
0 Comments