കുമ്പഡാജെ (www.evisionnews.co): കുമ്പഡാജെ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ഹസൈനാര്‍ ഹാജി ഗോസാഡ നിര്യാതനായി. 78 വയസായിരുന്നു. കുമ്പഡാജെ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായും മെമ്പറായും യു.ഡി.എഫ് പഞ്ചായത്ത് ലൈസന്‍ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. അന്നടുക്കം ഖിളര്‍ ജുമാ മസ്ജിദിന്റെ ജനറല്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.
പഞ്ചായത്തിലെ പ്രവാസി സുഹൃത്തുക്കളെ നെഞ്ചോട് ചേര്‍ത്ത വെച്ച നേതാവിനെയാണ് ഹസൈനാര്‍ ഹാജിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം അഭിപ്രായപ്പെട്ടു. കുമ്പഡാജെ പഞ്ചായത്ത് യുഎഇ കെഎംസിസി നേതാക്കളായ അബ്ദുല്‍ റസാഖ് ചെറൂണി, അബ്ദുല്ല അലാബി ബെളിഞ്ചം, ഷാഫി മാര്‍പ്പനടുക്ക, വൈ ഹനീഫ കുമ്പഡാജെ അനുശോചിച്ചു.
Post a Comment
0 Comments