കാസര്‍കോട് (www.evisionnews.co): ദേശീയപാത വികസനത്തിന്റെ ഭാഗമായി എട്ട് പദ്ധതിയിലായി 13,196 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. ദേശീയപാത 66ന്റെ ഭാഗമായി പ്രവൃത്തി പൂര്‍ത്തീകരിച്ച കഴക്കൂട്ടം--മുക്കോല ദേശീയപാത ചൊവ്വാഴ്ച പകല്‍ 11.30ന് വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിന് സമര്‍പ്പിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, പൊതുമരാമത്തുമന്ത്രി ജി സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥിയാകും. ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ നിര്‍മാണത്തിനും തുടക്കമിടും.
കാസര്‍കോട്- കണ്ണൂര്‍ ജില്ലകളില്‍ പെടുന്ന ദേശീയപാത 66ന്റെ ആറ് റീച്ചിലെ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് ഒക്ടോബര്‍ 13ന് നിര്‍വഹിക്കുന്നത്. കാസര്‍കോട് ജില്ലയിലെ തലപ്പാടി-- ചെങ്കള 39 കിലോമീറ്റര്‍-- 1981.07 കോടി രൂപ, ചെങ്കള--നീലേശ്വരം 37.27 കിലോമീറ്റര്‍-- 1746.45 കോടി രൂപ, കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന പേ രോല്‍ -- തളിപ്പറമ്പ് 40.11 കിലോമീറ്റര്‍-- 3041.65 കോടി രൂപ, കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ്-- മുഴപ്പിലങ്ങാട് 29.50 കിലോമീറ്റര്‍-- 2714 .60 കോടി രൂപ, കോഴിക്കോട് ജില്ലയിലെ പാലോളി, മൂരാട് പാലങ്ങള്‍ ആറുവരിയായി പുനര്‍നിര്‍മിക്കല്‍-- രണ്ട് പാലത്തിനുംകൂടി 210.21 കോടി രൂപ, വടകര-- അഴിയൂര്‍-- വെങ്ങളം 40.80 കിലോമീറ്റര്‍-- 3219.47 കോടിരൂപ, കോഴിക്കോട്-- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കോഴിക്കോട് ബൈപാസ് 28.4 കിലോമീറ്റര്‍-- 1853.42 കോടിരൂപ എന്നിങ്ങനെയാണ് ചെലവഴിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ ദേശീയ പാതാ വികസനത്തിന് 94 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും വിവിധ ആരാധനാലയങ്ങളും ജില്ലയില്‍ ഏറ്റെടുത്തു. 2002 ല്‍ എം കെ മുനീര്‍ എക്‌സ്പ്രസ് ഹൈവേ എന്ന ഈ പദ്ധതി കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അതിനെ എതിര്‍ത്തത് എല്‍ഡിഎഫ് ആയിരുന്നു. അന്ന് ഈ പദ്ധതി വന്നിരുന്നുവെങ്കില്‍ കേരളം മുഴുവനായി 3500 കോടി രൂപയില്‍ തീരുമായിരുന്നു. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് ഈ പദ്ധതിക്ക് വീണ്ടും തുടക്കം കുറിച്ചത്.. അത് പിണറായി വിജയന്‍ അധികാരത്തില്‍ കയറിയപ്പോള്‍ തുടര്‍ നടപടിയായി മുന്നോട്ടുപോയത് കൊണ്ടാണ് യാഥാര്‍ത്ഥ്യമാകുന്നത്. പ്രവര്‍ത്തിപേരില്‍കാസര്‍കോട്ടെ സി പി സി ആര്‍ ഐ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥലവും ഇതില്‍ പെടും. ഇരുവശങ്ങളിലുമായി 4.61ഏക്കര്‍ ഭൂമിയാണ് സിപിസി ആര്‍ ഐ എന്‍ എച്ച് അതോറിട്ടിക്ക് കൈമാറുന്നത്. 2200പേര്‍ക്ക് ഇതിനകം നഷ്ട പരിഹാര തുക കൈമാറി. ചിലത് ആര്‍ബിട്രേഷന്‍ അഭിമുഖീ കരിക്കുന്നുണ്ട്. ഇതിന്റെ നൂലാമാലകള്‍ ഉടന്‍ തീരും. റോഡിന്റെ നിര്‍മാണ പ്രവൃത്തി അദാനി ഗ്രൂപ്പും ആന്ധ്രയിലെ മേഘാ കാന്‍സ്ട്രക്ഷന്‍സും അടക്കമുള്ള വന്‍കിട കമ്പനികളാണ് ഏറ്റെറ്റുത്തിട്ടുള്ളത്.
Post a Comment
0 Comments