ദുബൈ (www.evisionnews.co): റബീഹ് കാമ്പയിന്റെ ഭാഗമായി എസ്‌കെഎസ്എസ്എഫ് ദുബൈ കാസര്‍കോട് ജില്ലാ സര്‍ഗലയത്തിനു തുടക്കമായി. സബ് ജൂനിയര്‍ ,ജൂനിയര്‍, സീനിയര്‍ മൂന്ന് വിഭാഗങ്ങളില്‍ നടക്കുന്ന കലാ സാഹിത്യ മത്സരങ്ങളില്‍ സബ് ജൂനിയര്‍ വിഭാഗത്തിന്റെ മുഴുവന്‍ മത്സരങ്ങളും അവസാനിച്ചു. മത്സരഫലം പുറത്ത് വന്നപ്പോള്‍ 42 പോയിന്റ് നേടി കാസര്‍കോട് മേഖല മുന്നിട്ട് നില്‍ക്കുന്നു. 40 പോയിന്റ് നേടി തൃക്കരിപ്പൂര്‍ മേഖലയും 30 പോയിന്റുമായി മഞ്ചേശ്വരം മേഖലയും തൊട്ട് പിന്നിലുണ്ട്.
ഒക്ടോബര്‍ 16 വെള്ളിയാഴ്ച ജൂനിയര്‍ വിഭാഗത്തിന്റെയും, ഒക്ടോബര്‍ 23 നു സീനിയര്‍ വിഭാഗത്തിന്റെയും മത്സരങ്ങള്‍ നടക്കാനിരിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ വഴി നടന്ന വളരെ ശാസ്ത്രീയമായ സര്‍ഗലയത്തില്‍ കബീര്‍ അസ്ഹദി പ്രാര്‍ത്ഥന നടത്തി. സയ്യിദ് ഹക്കീം തങ്ങള്‍ ഉദ്്ഘാടനം ചെയ്തു. ദുബൈ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് കനിയടുക്കം അധ്യക്ഷത വഹിച്ചു. സര്‍ഗലയം സമിതി കണ്‍വീനര്‍ വൈ.ഹനീഫ കുമ്പഡാജെ സ്വാഗതം പറഞ്ഞു. സലാം ഹാജി, സലാം കന്യപ്പാടി, അസീസ് കമാലിയ, സുബൈ മാങ്ങാട്, ഫാസില്‍ മെട്ടമ്മല്‍, എം.ബി.എ ഖാദര്‍, അന്താസ്, റഫീഖ് എ.ജി.സി അഷ്റഫ് തൃക്കരിപ്പൂര്‍, നജീബ് പീടികയില്‍ സംസാരിച്ചു.
Post a Comment
0 Comments