കുലീനൻ എന്നാണ് അഷറഫ് എന്ന അറബി നാമത്തിന്റെ മലയാള അർത്ഥം. പേരിനെ അന്വർത്ഥമാക്കും പോലെ ബിസിനസ് രംഗത്തും വ്യക്തി ജീവിതത്തിലും കുലീനത്വത്തിന്റെ മാത്രകയായി കാസർഗോട് ജില്ലയിലൊരു അഷറഫുണ്ട്. നാട്ടുകാരുടെ പ്രിയപ്പെട്ട യു കെ അഷറഫ്. കാസർഗോട് ജില്ല കേരളത്തിന് സംഭാവന നൽകിയ ബഹുമുഖ പ്രതിഭ യു കെ യൂസഫിന്റെ സഹോദരൻ. ഉപ്പളയുടെ ഭാഷ വൈവിധ്യങ്ങൾ പോലെ ബിസിനസ് -ജീവകാരുണ്യ സാമുഹിക രംഗത്ത് വൈവിധ്യമാർന്ന ഇടപെടലുകൾ നടത്തുന്ന ശ്രദ്ധേയ വ്യക്തിത്വമാണ് യു കെ അഷറഫ്.
സഹോദരൻ യു കെ യൂസഫിനെ പോലെ തന്നെ സ്വപ്നം കാണാനും അവ യാഥാർത്ഥ്യമാക്കാൻ കഠിനാധ്വാനം ചെയ്യാനുമുള്ള മിടുക്കാണ് യു കെ അഷറഫിനെയും വ്യത്യസ്ഥനാക്കുന്നത്. സഹോദരനോടൊപ്പം വളരെ ചെറിയ പ്രായത്തിൽ തന്നെ ബിസിനസ് രംഗത്ത് കാലെടുത്ത് വെച്ച
യു കെ അഷറഫ് തന്റെ ഇരുപത്തി മൂന്നാം വയസ്സിൽ കേരളത്തിലെ ആദ്യത്തെ ഗ്രാനൈറ്റ് സ്ലാബ് ഫാക്ടറി കാസർഗോട്ടെ സീതാംഗോളിയിൽ സ്ഥാപിച്ച് അത്ഭുതം സൃഷ്ടിച്ചു.
യു കെ ഗ്രാനൈറ്റ് എന്ന സ്ഥാപനം കേരളത്തിലെയും വിശിഷ്യാ മലബാറിലെയും ഗ്രാനൈറ്റ് ബിസിനസ് രംഗത്തെ വാർപ്പ് മാത്രകകൾക്കൊരു തിരുത്തായി മാറി. ബ്ലാക്ക് സ്റ്റോണുകളുടെ കലവറയാണ് യു കെ ഗ്രാനൈറ്റ്സ്. വിലക്കുറവും ഗുണനിലവാരവും സെലക്ഷനും പരസ്യ വാചകം മാത്രമല്ല ഇവിടെ, അനുഭവഭേദ്യമാകുന്ന സത്യമാണ്. അത് കൊണ്ടാണ് സീതാംഗോളി കിൻഫ്രാ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിലേക്ക് കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കർണ്ണാടകയിൽ നിന്നും ആളുകളെത്തുന്നത്. 200 കിലോമീറ്ററിനുള്ളിൽ സൗജന്യ ഡെലിവറി സേവനവും യു കെ ഗ്രാനൈറ്റ്സ് നൽകുന്നുണ്ട്. ഐ എസ് ഒ അംഗീകാരമുള്ള യു കെ ഗ്രാനൈറ്റ്സിന്റെ ചില പ്രൊഡക്റ്റുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്തുന്നതിന് പ്രഥമ പരിഗണനയാണ് യു കെ അഷറഫ് നൽകുന്നത്.
കാസർഗോട് ജില്ലയുടെ സ്വയം പര്യാപ്തതയെക്കുറിച്ച് ഇപ്പോൾ വലിയ ചർച്ചകൾ നടക്കുന്നുണ്ട്. യു കെ അഷറഫിനെ പോലുള്ള യുവ സംരഭകരെ ജില്ലയിലെ യുവാക്കൾ മാത്രകയാക്കുകയും പഠിക്കേണ്ടതുമായ സന്ദർഭമാണിപ്പോൾ. ചോക്ക് മലയുടെ മുകളിൽ കയറി ചോക്ക് അന്വേഷിച്ച് പിന്നോക്ക ജില്ല എന്ന് നിലവിളിക്കുന്നതിന് പകരം യു കെ അഷറഫിനെ പോലെ ജില്ലയിൽ തന്നെയുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി വിജയക്കൊടി പാറിക്കുകയാണ് വേണ്ടത്. അതിർത്തിക്കപ്പുറത്തുള്ള മംഗലാപുരം നഗരവും കർണ്ണാടകയും കാസർഗോട് ജില്ലയുമായുള്ള ഭൂപ്രകൃതി സവിശേഷതകളെ ഉപയോഗപ്പെടുത്തും പോലെ തിരിച്ചും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണ് ജില്ലയിലെ എന്റർപ്രനേർസ്സ് ചിന്തിക്കേണ്ടത്, അവർക്ക് നല്ലൊരു വഴികാട്ടിയായിരിക്കും യു കെ അഷറഫ്.
ജില്ലയിലെ ടൈൽസ് , സെറാമിക്സ്, ഹാർഡ് വേർ ഷോറൂമുകൾക്കിടയിൽ വ്യതിരിക്തവും ശ്രദ്ധേയവുമായ സ്ഥാപനമാണ് മൻസിൽ ഉപ്പള. യു കെ അഷറഫിന്റെ ബിസിനസ് നൈപുണ്യത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഉപ്പളയിൽ സ്ഥിതി ചെയ്യുന്ന മൻസിൽ ടൈൽസ് & സെറാമിക്സ്. ഇന്ത്യയിലെയും വിദേശത്തെയും വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഇവിടെ സമ്മേളിച്ചിരിക്കുന്നു. ഗ്രാനൈറ്റ്, സെറാമിക്, വെരിഫൈഡ് ടൈൽസ്, സാനിറ്റൈറി വേർസ്സ്, സി പി ഫിറ്റിംഗ്സ്, പി വി സി പൈപ്പ്സ് അങ്ങനെ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ
ഹോൾസെയിൽ, റീട്ടെയിൽ വ്യാപാരം ഇവിടെ നടക്കുന്നു. കർണ്ണാടകയിലെ വിട്ള യിലേക്കും കൂടി തന്റെ ഗ്രാനൈറ്റ്, ടൈൽസ് വ്യാപാരം വിപുലപ്പെടുത്താൻ യു കെ അഷറഫിന് സാധിച്ചു.
ഏതു ധൂസര സങ്കല്പത്തില്‍ വളര്‍ന്നാലുംഏതു യന്ത്രവല്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും എന്ന് കവി പാടിയത് പോലെ കോടിക്കണക്കിന് രൂപയുടെ ടേൺ ഓവർ ഉള്ള ബിസിനസ് സംരഭങ്ങൾക്ക് നേത്രത്വം നൽകുന്ന യുവ സംരഭകനായിരിക്കുമ്പോഴും മണ്ണിന്റെ മണം നഷ്ടപ്പെടാതെ തന്റെ വ്യക്തിത്വ്ം കാത്ത് സൂക്ഷിക്കാൻ യു കെ അഷറഫിന് സാധിക്കുന്നു. നാട്ടിലെ സാമുഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തന്റേതായ സംഭാവനകളർപ്പിക്കുന്നുണ്ട് യു കെ അഷറഫ്.
നൂറ് കണക്കിനാളുകൾക്ക് തൊഴിൽ നൽകാൻ പറ്റുന്നതിലെ ചാരിതാർത്ഥ്യമാണ് അദ്ദേഹത്തെ സ്വകാര്യമായി ഏറെ സന്തോഷിപ്പിക്കുന്നത്. ഗ്രാനൈറ്റ് ഡീലർമ്മാരുടെ സംഘടനയായ എം ജി ഡി എ യുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയാണ് യു കെ അഷറഫ്.
യു എ ഇ, സൗദി അറേബ്യ തുടങ്ങിയ വിദേശ രാജ്യങ്ങളും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളും സന്ദർശിച്ചിട്ടുണ്ട് യു കെ അഷറഫ്. യു കെ അബ്ദുൽ റഹ്മാൻ ഹാജിയും ഖദീജ ഹജ്ജുമ്മയുമാണ് മാതാപിതാക്കൾ. ബായാർ പൊന്നംഗാല ഖൈറുന്നീസയാണ് ഭാര്യ.മകൻ അബ്ദുൽറഹ്മാൻ ആഷിക്.

KEWORDS: uk-ashraf-arabi-uppala-business-ukashraf-kasaragod-kerala
Post a Comment
0 Comments