ഉപ്പള (www.evisionnews.co): സംശയ സാഹചര്യത്തില്‍ കണ്ട രണ്ടു കാറുകള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ 17,89, 000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ കണ്ടെത്തി. ഏഴുപേര്‍ ഓടി രക്ഷപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഉപ്പള ടൗണിലാണ് സംഭവം.
ഹൈവേ പൊലീസിന്റെ പരിശോധനക്കിടെയാണ് ഒരു ഇന്നോവ കാറും രണ്ട് ആള്‍ട്ടോ കാറും കണ്ടത്. പോലീസിനെ കണ്ടതോടെ ഇന്നോവ കാര്‍ അമിത വേഗത്തില്‍ ഓടിച്ചു പോയി. തുടര്‍ന്ന് മറ്റു രണ്ടു കാറുകള്‍ക്കരികില്‍ പൊലീസ് എത്തുമ്പോഴെക്കും ഏഴു പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കാറുകള്‍ പരിശോധിച്ചപ്പോഴാണ് നിരോധിച്ച 1000 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഒരു കാറില്‍ 12,89,000 രൂപയും മറ്റേ കാറില്‍ അഞ്ച് ലക്ഷം രൂപയുമായിരുന്നത് ഉണ്ടായിരുന്നത്. പണം ശേഖരിക്കാനെത്തിയവരാണ് ഇന്നോവ കാറില്‍ കടന്നു കളഞ്ഞതെന്ന് സംശയിക്കുന്നു.
ഹൈവേ എസ് ഐ കുമ്പള പൊലീസ് സ്റ്റേഷനിലെ കെപിവി രാജീവന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനേഷ്, സജീഷ്, ഡ്രൈവര്‍ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറുകളും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറി.
Post a Comment
0 Comments