കാസര്‍കോട് (www.evisionnews.co): ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച് എംഎസ്എഫ് തയാറാക്കിയ പഠന റിപ്പോര്‍ട്ട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ നിയമസഭാ സാമാജികര്‍ക്ക് കൈമാറി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് കൈമാറി.
കാസര്‍കോട് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്നിന് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോടും മഞ്ചേശ്വരം മണ്ഡലം എംഎല്‍എ എംസി ഖമറുദ്ദീന് മണ്ഡലം ജനറല്‍ സെക്രട്ടറി മുഫാസും ഉദുമ എംഎല്‍എ കെ. കുഞ്ഞിരാമന് മണ്ഡലം പ്രസിഡന്റ് നവാസ് ചെമ്പരിക്കയും കൈമാറി. ജില്ലാ ഭാരവാഹികളായ സഹദ് അംഗഡിമൊഗര്‍, അഷ്റഫ് ബോവിക്കാനം, താഹാ തങ്ങള്‍, ജംഷി ചിത്താരി, ഷാനിഫ് നെല്ലിക്കട്ട, മുഹമ്മദ് മാസ്തിഗുഡ്ഡെ, നജീബ് ഹദ്ദാദ് നഗര്‍, റഹീം പള്ളം, സവാദ് മൊഗര്‍, നാസര്‍ അബ്ദുള്ള, ഇര്‍ഫാന്‍ കുന്നില്‍, ഷാനവാസ് മാര്‍പ്പനടുക്കം, അര്‍ഷാദ് എയ്യള, അസ്ഫാത്ത് ബോവിക്കാനം, സാലി ബന്തിയോട്, നാമീസ്, ഫഹദ് കോട്ട, നജീല്‍ സംബന്ധിച്ചു.
Post a Comment
0 Comments