Type Here to Get Search Results !

Bottom Ad

കാസര്‍കോട് രണ്ടാം ദിവസവും 200കടന്നു: 276പേര്‍ക്ക് കോവിഡ്: സംസ്ഥാനത്ത് 2655 പേര്‍ക്ക് രോഗബാധ


 (www.evisionnews.co) ജില്ലയില്‍ ഇന്ന് 276 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇന്ന്  83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത് ) ഡോ.എ.വി. രാംദാസ് അറിയിച്ചു.

 കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്    5981 പേരാണ്.ഇവരില്‍ 4951 പേര്‍ വീടുകളിലും  1030 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.ഇന്ന്  356 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.

കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651  പേരാണ്.ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.ഇവരില്‍ 4197 പേര്‍ ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.

ഇനി  659 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1305   സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 293  എണ്ണം ആര്‍ ടി പി സിആര്‍ പരിശോധനകളും   1012  എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്.ഇതുവരെയായി 65637  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ഇതുവരെ ജില്ലയിൽ 42 പേർ കോവി ഡ് ബാധിച്ച് മരിച്ചു.  ഇതുവരെ ആകെ 65637 സാമ്പിളുകളാണ് പരിശോധിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad