ദുബൈ (www.evisionnews.co): ആറുമാസത്തോളമായി കോവിഡ് സന്നദ്ധ സേവനത്തിലായ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിനെയും സംസ്ഥാന വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ കെകെ ബദ്റുദ്ദീനെയും ദുബൈ കെഎംസിസി ജില്ലാ കമ്മിറ്റി 'കംബാറ്റിംഗ് കോവിഡ്-19 സര്‍വീസ് സ്റ്റാര്‍ അവാര്‍ഡ്' നല്‍കി ആദരിക്കും. ജില്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ടിആര്‍ ഹനീഫ് മേല്‍പറമ്പ്, അഡ്വ. ഇബ്രാഹിം ഖലീല്‍, മഹമൂദ് ഹാജി പൈവളിക, സിഎച്ച് നൂറുദീന്‍, റഷീദ് ഹാജി കല്ലിങ്കാല്‍, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, ഇബി അഹമ്മദ്, ഫൈസല്‍ മുഹ്സിന്‍, ഹസൈനാര്‍ ബീജന്തടുക്ക, അബ്ദുല്‍ റഹ്മാന്‍ ബീച്ചാരക്കടവ്, കെപി അബ്ബാസ് കളനാട്, അഷ്റഫ് പാവൂര്‍, സലാം തട്ടാഞ്ചേരി, എംസി മുഹമ്മദ് കുഞ്ഞി, ഹാഷിം പടിഞ്ഞാര്‍, ഷരീഫ് പൈക്ക, ഓര്‍ഗ സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍ പ്രസംഗിച്ചു.
Post a Comment
0 Comments