പള്ളിക്കര (www.evisionnews.co): പള്ളിക്കരയില്‍ യുഡിഎഫ് നേതാക്കള്‍ക്ക് നേരെയുണ്ടായ സിപിഎം അക്രമത്തില്‍ നാലുപേര്‍ പരിക്കേറ്റ് ആശുപത്രിയില്‍. യുഡിഎഫ് പളളിക്കര പഞ്ചായത്ത് കണ്‍വീനറും ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്് ജനറല്‍ സെക്രട്ടറിയുമായ സുകുമാരന്‍ പൂച്ചക്കാട്; മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സിദ്ദീഖ് പള്ളിപ്പുഴ, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജോ. സെക്രട്ടറി ആഷിക്ക് റഹ്മാന്‍, പൂച്ചക്കാട്ടെ പി.എസ് മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് അകാരണമായി വോട്ടര്‍മാരെ തള്ളാന്‍ സിപിഎം പരാതി നല്‍കുകയും ഇന്ന് പഞ്ചായത്തില്‍ ഹിയറിംഗ് നടക്കുകയുമുണ്ടായി. നോട്ടീസ് ലഭിച്ച മുഴുവന്‍ ആളുകളും സെക്രട്ടറിയെ താമസമുണ്ടെന്ന റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുളള രേഖകള്‍ ഹാജരാക്കുകയും സെക്രട്ടറി താമസമുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം പുറത്തിറങ്ങുമ്പോള്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ആളുകള്‍ അവിടെയുണ്ടായിരുന്ന നേതാക്കളെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഹിയറിംഗിന് ഹോസ്പിറ്റലില്‍ നിന്നും അഡ്മിറ്റ് ചെയ്തിരുന്ന രോഗി പോലും രേഖകളുമായി എത്തുകയുണ്ടായി. കൂലി തൊഴിലാളികളായ നിരവധി പേരെയാണ് സി.പി.എം നേതാക്കള്‍ കരുതി കൂട്ടി തള്ളാന്‍ കൊടുത്തത്. ഹാജരായവര്‍ പരാതി നല്‍കിയവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പറഞ്ഞു.
ആഗസ്ത് 17ന് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി വിളിച്ചു ചേര്‍ത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ ഫോറം 5 ല്‍ വോട്ടര്‍മാരെ തള്ളുവാന്‍ അപേക്ഷ നല്‍കേണ്ടതില്ലെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ഈ ധാരണ സി.പി.എം ലംഘിക്കുകയും യു.ഡി.എഫ് ഫോറം 5ല്‍ അക്ഷേപം കൊടുക്കാതിരിക്കുകയുമായിരുന്നു.
മുന്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ രണ്ട് മക്കളെയടക്കം വ്യാപകമായി ഇരട്ട വോട്ടുകള്‍ ചേര്‍ക്കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് രേഖകളില്ലാതെ വോട്ടുചേര്‍ക്കുന്നതിന് ഇടതുപക്ഷ ഉദ്യോഗസ്ഥന്മാര്‍ കൂട്ടുനില്‍ക്കുന്നത് യു.ഡി.എഫ് നേതാക്കള്‍ ചോദ്യം ചെയ്തിരുന്നു. തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം ഭരണകക്ഷികളുടെയും, ഉദ്യോഗസ്ഥരുടെയും നീക്കത്തില്‍ കഴിഞ്ഞ ദിവസം യു ഡി എഫ് നേതൃത്വം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിലിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
Post a Comment
0 Comments