ദേശീയം (www.evisionnews.co): കേരളം ഉള്‍പ്പടെ 11 സംസ്ഥാനങ്ങളില്‍ ഐ.എസ് ഭീകരസംഘടനകളുടെ സജീവമായ സാന്നിധ്യമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. എന്‍ഐഎ അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാണെന്ന് ആഭ്യന്തരസഹമന്ത്രി രേഖാമൂലം രാജ്യസഭയില്‍ അറിയിച്ചു. കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. സൈബര്‍ മേഖല സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. കേരളത്തില്‍ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന് (എടിഎസ്) ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.
Post a Comment
0 Comments