Type Here to Get Search Results !

Bottom Ad

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി വിവാദം: ജീവനക്കാരുടെ വ്യാജപ്രചാരണത്തില്‍ ദുരൂഹത: അക്രമവാര്‍ത്ത കെട്ടിച്ചമച്ചത്


കാസര്‍കോട് (www.evisionnews.co): ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി വിവാദ വിഷയം മധ്യസ്ഥ ചര്‍ച്ചക്ക് വിളിച്ച ജീവനക്കാരുടെ വ്യാജപ്രചാരണത്തില്‍ ദുരൂഹത. ലീഗ് നേതൃത്വം പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം നടത്തുന്നതിനിടെയാണ് വ്യാജ പ്രചാരണങ്ങള്‍ പ്രചരിപ്പിക്കുന്നത്. നിക്ഷേപവുമായി ബന്ധപ്പെട്ട വിവിരങ്ങള്‍ ശേഖരിക്കാന്‍ ജീവനക്കാരെ ഇന്നലെ കല്ലട്ര മാഹിന്‍ ഹാജിയുടെ വസതിയിലേക്ക് വിളിപ്പിച്ചിരുന്നു. അതുപ്രകാരം ഇന്നലെ ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ ചര്‍ച്ച വൈകുന്നരം വരെ നീണ്ടു.

ചര്‍ച്ചക്കിടെ ജീവനക്കാരില്‍ ഒരു വിഭാഗം ഫാഷന്‍ ഗോള്‍ഡ് പി.ആര്‍. മുസ്തഫക്കെതിരെ തിരിമറി ആരോപണം ഉന്നയിക്കുകയും ചെയ്തു. ആരോപണത്തില്‍ മുസ്തഫയോട് വിശദീകരണം ആവശ്യപ്പെട്ടു. സംസാരിക്കുന്നതിനിടയില്‍ മുസ്തഫ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുള്ളവര്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ 42 കിലോമീറ്റര്‍ അപ്പുറമുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞ് കുഴഞ്ഞു വീഴുകയായിരുന്നു. മുസ്തഫ ഷുഗര്‍ രോഗിയാണെന്ന് സഹോദരന്‍ സൈനുല്‍ ആബിദ് പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം മര്‍ദ്ദിച്ചെന്ന് പറഞ്ഞ് പോലീസില്‍ പരാതിപ്പെടുന്നത്.
ധാരാളം ആസ്തിയുള്ള സ്ഥാപനം തകര്‍ന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടയായിരുന്നു ഈ സംഭവം. ലീഗ് സംസ്ഥാന കമ്മിറ്റി നിയമിച്ച മധ്യസ്ഥനു മുന്നില്‍ ജീവനക്കാര്‍ നല്‍കുന്ന മൊഴികളെല്ലാം വൈരുദ്ധ്യം നിറഞ്ഞതുമായിരുന്നു. മധ്യസ്ഥ ചര്‍ച്ചക്കിടെ വസ്തുതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍, ഇയാളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ക്ക് വ്യക്തത ഇല്ലായിരുന്നു. ക്രമേക്കേടുകള്‍ നടന്നതായുള്ള സൂചന ഇതോടെ വ്യക്തമായി. ഇതോടെയാണ് സംഭവങ്ങള്‍ അരങ്ങേറുന്നത്. സിപിഎം ജില്ലാ പഞ്ചായത്ത് മെമ്പറും ചര്‍ച്ചയില്‍ സന്നിഹിതനായിരുന്നു. 

ബിസിനസ തകര്‍ച്ചയെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുവാനും മുസ്ലിം ലീഗിനെ ആക്രമിക്കാനുള്ള ആയുധമാക്കാനുമാണ് ജ്വല്ലറി വിവാദത്തെ രാഷ്ട്രീയ പ്രതിയോഗികള്‍ ഉപയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനള്ള ശ്രമങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയും നടക്കുന്നുണ്ട്. അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി ജ്വല്ലറി ജീവനക്കാരെ ഉപയോഗിക്കുകയാണ്. 

ഇതിനിടയില്‍ ജീവനക്കാരുടെ വ്യാജപ്രചാരണത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. തിരിമറി ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. അടി കിട്ടിയ ആളാണെങ്കില്‍ എന്തിനാണ് അടുത്തുള്ള ഹോസ്പിറ്റലിലൊന്നും പോവാതെ 42 കിലോമീറ്റര്‍ ദൂരം മാറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അദ്ദേഹം ചോദിച്ചു. പ്രചരിക്കുന്ന മറ്റു വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മധ്യസ്ഥ ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ കല്ലട്ര മാഹിന്‍ ഹാജി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad