സുള്ള്യ (www.evisionnews.co): പൗരപ്രമുഖനും പ്രമുഖ ക്യാഷ്യൂ വ്യവസായിയും മുപ്പത് വര്‍ഷത്തോളമായി സുള്ള്യ മുസ്ലിം ജമാഅത് പ്രസിഡന്റുമായ ഹാജി എസ് അബ്ദുല്ല കെഎം (74) നിര്യാതനായി. മലനാട് ക്യാഷ്യൂ, ഗുറുമ്പു ക്യാഷ്യൂ ഇന്റസ്റ്ററി തുടങ്ങി കര്‍ണാട്ടക, കേരളം, തമഴിനാട് എന്നിവടങ്ങളില്‍ വ്യവസായ സ്ഥാപനങ്ങളുടെ ഉടമയാണ്.1992 ബാബരി മസ്ജിദ് തകര്‍ത്തകാലത്ത് സുള്ള്യത്ത് സമാധാനം നിലനിര്‍ത്തുന്നതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിത്വമാണ് ഹാജി.
ഭാര്യ: ആയിഷ. മക്കള്‍: താഹിറ, ബുഷ്‌റ, ഖമറുന്നിസ, ഖൈറുന്നിസ, ശംസുദ്ധീന്‍, സാജിദ, അതാഹുള്ള, സാബിദ. മരുമക്കള്‍: മുസ്തഫ ജന്‍താ (കോണ്‍ഗ്രസ് നേതാവ്), അഷ്‌റഫ് (മാനേജര്‍ ബിആര്‍എച്ച്എസ് ബോവിക്കാനം), സൂഫി (ബഹ്‌റൈന്‍ പോലീസ്),നിയാസ് ചെര്‍ക്കള (വ്യവസായി), ടിഡി ഹസന്‍ ബസരി (മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത് പ്രസിഡന്റ്), മുസ്തഫ കയ്യാര്‍ (സിവില്‍ എഞ്ചീനീയര്‍). സഹോദരങ്ങള്‍: അബൂബക്കര്‍, ഇബ്രാഹിം, ഉമ്മര്‍, ഹലീമ. മയ്യിത്ത് ഇന്ന് 12 മണിക്ക് സുള്ള്യ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവുചെയ്യും.
Post a Comment
0 Comments