Type Here to Get Search Results !

Bottom Ad

സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങി: മന്ത്രി ഇപി ജയരാജന്റെ മകന് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്


കേരളം (www.evisionnews.co): ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തില്‍ മന്ത്രി ഇപി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. മന്ത്രി കെടി ജലീലിനേയും ബീനിഷ് കോടിയേരിയേയും എന്‍ഫോഴ്സ്മെന്റ് ഉടന്‍ ചോദ്യം ചെയ്യും.

മന്ത്രി ഇപി ജയരാജന്റെ മകന്‍ ജയ്സണ്‍ ജയരാജന്‍ തിരുവനന്തപുരം സ്വര്‍ണ്ണ കള്ളകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷില്‍ നിന്നും ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപ കമ്മീഷന്‍ വാങ്ങിയിരുന്നതായി ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ജയ്സണ്‍ ജയരാജനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ജയ്സണ് ഇഡി ഉടന്‍ നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയില്‍ ജെയ്സണ്‍ ഏതെങ്കിലും തരത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുക.

അതേസമയം, തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രോഗവിവരം സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ജയില്‍ അധികൃതര്‍ എന്‍ഐഎ കോടതിക്ക് കൈമാറി. സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. അതിനിടെ കസ്റ്റഡിയില്‍ ലഭിച്ച പ്രതികളെ എന്‍ഐഎ ചാദ്യം ചെയ്ത് തുടങ്ങി.


Post a Comment

0 Comments

Top Post Ad

Below Post Ad