വസ്ത്രം മാറുന്നതിനിടെ മാനഭംഗപ്പെടുത്താന്‍ ശ്രമം: 25കാരന്‍ അറസ്റ്റില്‍
20:43:00
0
കാസര്‍കോട് (www.evisionnews.co): വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ 25 കാരന്‍ അറസ്റ്റില്‍. പ്ലാച്ചിക്കരയിലെ ജയകൃഷ്ണനെയാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐ ലീല രവീന്ദ്രന്റെ നേൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 48 കാരിയെ കയറിപിടിച്ച് മാനഭംഗത്തിന് ശ്രമിച്ചത്. വൈകിട്ട് മൂന്ന് മണിയോടെ വീട്ടമ്മയും ഭര്‍ത്താവും വിവാഹിതരായ മക്കളുടെ വീടുകള്‍ സന്ദര്‍ശിച്ച് തിരിച്ചുവന്നപ്പോഴാണ് സംഭവം ഉണ്ടായത്. മാനഭംഗശ്രമത്തിനിടെ രക്ഷപ്പെടുന്നതിനിടയില്‍ തെറിച്ചുവീണ വീട്ടമ്മ പല്ലുകള്‍ കൊഴിഞ്ഞ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
Post a Comment
0 Comments