കാസര്‍കോട് (www.evisionnews.co): തലകറങ്ങി വീണ ചെമ്മനാട് പഞ്ചായത്ത് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍ തെക്കിലിലെ അബ്ദുല്‍ ഖാദറിന്റെ ഭാര്യ അസ്മാബി (75)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതരമണിയോടെയാണ് അസ്മാബിയെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. അവിടെന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇതോടെ അസ്മാബിയെ പരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. തുടര്‍ന്ന് വീണ്ടുംജനറല്‍ ആസ്പത്രിയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഇന്ന് രാവിലെ ആംബുലന്‍സ് വരുത്തി മയ്യിത്ത് സംസ്‌കരിക്കാനായി കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് മോര്‍ച്ചറിക്ക് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു. ഇതേതുടര്‍ന്ന് മറ്റൊരു ആംബുലന്‍സില്‍ ഖബറടക്കത്തിനായി കൊണ്ടുപോയി.
Post a Comment
0 Comments