കാസര്‍കോട് (www.evisionnews.co): സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എന്‍ഫോസ്‌മെന്റ് ഡയറകര്‍ വിഭാഗത്തിന്റെ ചോദ്യം ചെയ്യലിന് വിധേയനായ കെ.ടി ജലീലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, അസീസ് കളത്തൂര്‍, മണ്ഡലം ഭാരവാഹികളായ സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, എം.ബി ഷാനവാസ്, ജലീല്‍ അണങ്കൂര്‍, ആഷിഖ് പള്ളിക്കര, ജില്ലാ കമ്മിറ്റി അംഗങ്ങളായ സെഡ്.എ കയ്യാര്‍, റൗഫ് ബാവിക്കര, നൗഫല്‍ തായല്‍, മുനിസിപ്പല്‍ പഞ്ചായത്ത് ഭാരവാഹികളായ അജ്മല്‍ തളങ്കര, എം.എം നൗഷാദ്, ഹാരിസ് ബേവിഞ്ച, സലീം ബാരിക്കാട് നേതൃത്വം നല്‍കി.
Post a Comment
0 Comments