കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി. ടിപി വധക്കേസില്‍ പ്രതിയായിരുന്ന രമീഷിന് ഗുരുതരമായി പരിക്കേറ്റു. ടിപി വധക്കേസിലെ ഇരുപത്തിനാലാം പ്രതിയായിരുന്നു അഴിയൂര്‍ സ്വദേശിയായ രമീഷ്. തെളിവില്ലെന്ന് കണ്ട് കോടതി രമീഷിനെ വെറുതെവിടുകയായിരുന്നു. പൊട്ടിത്തെറിയില്‍ ഇയാളുടെ രണ്ട് കൈപ്പത്തികളും അറ്റു പോയി. കതിരൂര്‍ പൊന്ന്യത്ത് ബോംബ് നിര്‍മിക്കുന്നതിനിടെ ആയിരുന്നു പൊട്ടിത്തെറി.
Post a Comment
0 Comments