കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബേക്കല്‍ കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഗസ്ത് 18നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു. രണ്ടുദിവസമായി അസുഖം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. ബേക്കലിലെ അബ്ദുല്‍ മുനീറിന്റെയും സാഹിറയുടേയും മകനാണ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ബേക്കല്‍ ഇല്യാസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും.
Post a Comment
0 Comments