കേരളം (www.evisionnews.co): പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. 92 വയസുകാരി ജാനകി ആണ് കൊല്ലപ്പെട്ടത്. ജാനകിയുടെ സഹായി മയില്‍സ്വാമിയെ പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. കിടപ്പുമുറിയിലാണ് ജാനകിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. വീട്ടില്‍ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല.
അറസ്റ്റിലായ മയില്‍സ്വാമി കഴിഞ്ഞ മൂന്ന് വര്‍ഷമായി ജാനകിയുടെ സഹായിയാണ്. ജാനകിയെ കൊലപ്പെടുത്തുമെന്നും തുടര്‍ന്നു ജയിലില്‍ പോകുമെന്നും ഇയാള്‍ വീടിന്റെ പല ഭാഗങ്ങളിലായി കത്തെഴുതി വച്ചിരുന്നു. ആസൂത്രിത കൊലപാതകമെന്നു പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. വീട്ടുകാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാള്‍ ഇടക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സമീപവാസികള്‍ പറഞ്ഞു.
Post a Comment
0 Comments