Type Here to Get Search Results !

Bottom Ad

പന്നിപ്പടക്കം പൊട്ടിത്തെറിച്ച് രണ്ടു കുട്ടികളക്കം മൂന്നു പേര്‍ക്ക് പരിക്ക്


കാസര്‍കോട് (www.evisionnews.co): പന്നിപ്പടക്കം പൊട്ടിത്തെറിച്ച് രണ്ടു കുട്ടികളക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒടയംചാല്‍ കോടോത്ത് ഏരുമകുളം സ്വദേശിയും അധ്യാപകനുമായ മഹേഷ് (31), സഹോദരിയുടെ മക്കളായ അഹിന്‍ ഷാവേദ് (12), അന്‍സിയ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിരുവോണ ദിവസം വൈകിട്ട് നടക്കാന്‍ ഇറങ്ങിയതായിരുന്നു ഇവര്‍. പാറ പുറത്ത് നിന്ന് കിട്ടിയ പന്ത് പോലെയുള്ള സാധനം കുട്ടികള്‍ പറുക്കി എടുത്തിതിരുന്നു. ഇത് പന്നിപ്പടക്കമെന്ന് മനസിലാക്കിയ മഹേഷ് കളയാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ പന്നിപ്പടക്കം പെട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ മാവുങ്കാലിലെ സഞ്ജീവിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad